ഗതാഗത നിയന്ത്രണം

മാനന്തവാടി : തരുവണയിൽ ഇന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് റാലി, പൊതുസമ്മേളനം എന്നിവ നടക്കുന്നതിനോടനുബന്ധിച്ച് വൈകുന്നേരം നാല് മണി മുതൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് വെള്ളമുണ്ട പോലീസ് അറിയിച്ചു.
മാനന്തവാടി നാലാംമൈൽഭാഗത്തു നിന്നും വെള്ളമുണ്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നടക്കൽ ഏഴേനാൽ വഴി പേകേണ്ടതാണ്. വെള്ളമുണ്ട ഭാഗത്ത് നിന്നും മാനന്തവാടിയിലേക്ക് പോകുന്ന വാഹനങ്ങൾ ഏഴേനാൽ, നടക്കൽ വഴി പേകേണ്ടതാണ്.നിരവിൽപ്പുഴ ഭാഗത്ത് നിന്നും പടിഞ്ഞാറത്തറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെള്ളമുണ്ട എട്ടേ നാൽ മൊതക്കര വഴി പേ കേണ്ടതാണ്.
പടിഞ്ഞാറത്തറ നിന്നും വെള്ളമുണ്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആറു വാൾ ഒഴുക്കൻ മൂലവഴിപോകേണ്ടതാണ്. ഗതാഗത നിയന്ത്രണത്തിൽ എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് പോലീസ് അറിയിച്ചു.
.



Leave a Reply