ശ്രീ മുനീശ്വരൻ കോവിൽ ശിവരാത്രി ആഘോഷം: സംഭാവന സ്വീകരിക്കൽ ചടങ്ങ് നടത്തി

തലപ്പുഴ:തലപ്പുഴ പുതിയിടം ശ്രീ മുനീശ്വരൻ കോവിൽ ശിവരാത്രി ആഘോഷം സംഭാവന സ്വീകരിക്കൽ ചടങ്ങ് നടത്തി. കെ.എസ് രവീന്ദ്രനിൽ നിന്നും ക്ഷേത്രം രക്ഷാധികാരി എൻ.വി. കൗസല്യ ആദ്യ ഫണ്ട് ഏറ്റുവാങ്ങി.കെ.എം.മോഹനനും ചടങ്ങിൽ പങ്കെടുത്തു.ഫെബ്രുവരി 18 ന് നടക്കുന്ന ശിവരാത്രി ആഘോഷത്തിൽ ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, അന്നദാനം, ദീപാരാധന എന്നിവ ഉണ്ടാകും.



Leave a Reply