ഇന്ത്യയിലെ കര്‍ഷകരാരും സന്തോഷവാന്മാരല്ല : രാഹുൽ ഗാന്ധി

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, അദാനിയേയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി . വയനാട് മണ്ഡല പര്യടനത്തിനിടെ മീനങ്ങാടിയിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി .ഭാരത് ജോഡോ യാത്രക്കിടെ ഒരൊറ്റ കര്‍ഷകനെയും താന്‍ സന്തോഷവാനായി കണ്ടില്ലെന്നും ,കര്‍ഷകര്‍ ചോദിക്കുന്നത് ധനാഢ്യന്‍മാരുടെയും, കോടിപതികളുടെയും വായ്പകള്‍ എന്തുകൊണ്ടാണ് എഴുതിത്തള്ളുന്നത് എന്നും ചോദിച്ചതായി രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനി എന്തുകൊണ്ട് എല്ലാ വിദേശയാത്രകളിലും മോദിയെ അനുഗമിക്കുന്നെന്നും,താന്‍ പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം യാഥാര്‍ഥ്യമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
രേഖകളില്‍ നിന്ന് നീക്കിയാലും താനതിലെല്ലാം ഉറച്ചു നില്‍ക്കുന്നതായും ,തന്നെ എല്ലാവരും ഭയപ്പെടുന്നുവെന്നാണദ്ദേഹം കരുതുന്നതെന്നും, പക്ഷെ അദ്ദേഹമിതറിയുന്നില്ലെന്നും , ഞാന്‍ ഏറ്റവും അവസാനം ഭയക്കുന്ന യാളാണ് മോദി എന്നും രാഹുല്‍ പറഞ്ഞു.മോദി സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരഭാഷയും ഞാന്‍ സംസാരിക്കുമ്പോള്‍ എന്റെ ശരീരഭാഷയും നിങ്ങള്‍ നോക്കൂ,ആരാണ് സത്യം പറയുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും, കേന്ദ്ര സര്‍ക്കാരിനെയും പ്രസംഗത്തിനിടെ രാഹുല്‍ കുറ്റപ്പെടുത്തി.



Leave a Reply