March 25, 2023

ധീര ജവാൻ വസന്തകുമാർ സ്മാരക സാംസ്കാരിക നിലയം നാടിന് സമർപ്പിച്ചു

IMG_20230214_134822.jpg
മേപ്പാടി : പുൽവാമ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ ജവാൻ വസന്തകുമാറിന്റെ സ്മരണാർത്ഥം ജന്മനാടായ മേപ്പാടി വാഴക്കണ്ടി കോളനിയിൽ വയനാട് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വസന്തകുമാർ സ്മാരക സാംസ്കാരിക നിലയം നാടിന് സമർപ്പിച്ചു. വസന്തകുമാറിന്റെ മക്കളായ അനാമികയും അമർദീപും ചേർന്നാണ്  നിലയം നാടിന് സമർപ്പിച്ചത്. വാഴക്കണ്ടി കോളനി നിവാസികളുടെ  വർഷങ്ങളായുള്ള ആവശ്യമായിരുന്നു വിദ്യാർത്ഥികൾക്ക് ഒരുമിച്ചിരുന്ന് പഠിക്കാനും ചടങ്ങുകൾ നടത്തുന്നതിനും വേണ്ടിയുള്ള സാംസ്കാരിക നിലയം. കോളനി ഉൾപ്പെടുന്ന പ്രദേശത്തെ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുൻകയ്യെടുത്താണ് വാർഷിക പദ്ധതിയിൽ സാംസ്കാരിക നിലയത്തിന്  വേണ്ടി 10 ലക്ഷം രൂപ വകയിരുത്തി നിർമ്മാണം പൂർത്തീകരിച്ചത്. വൈദ്യുതീകരണ ജോലികൾ ഉൾപ്പെടെ പൂർത്തിയാക്കിയിട്ടുണ്ട്.
വാഴക്കണ്ടി കോളനിയിൽ നടന്ന ചടങ്ങിൽ അഡ്വ.  ടി. സിദ്ധിഖ് എം.എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ്, വിവിധ തലങ്ങളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ, ജവാൻ വസന്തകുമാറിന്റെ കുടുംബാംഗങ്ങൾ,  എന്നിവർ സംബന്ധിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *