വള്ളിയൂർകാവിൽ ഭക്തരെ കയ്യേറ്റം ചെയ്ത ജീവനക്കാരനെതിരെ നടപടിയെടുക്കണം : ഹിന്ദുഐക്യവേദി

മാനന്തവാടി ശ്രീവള്ളിയൂർകാവ് ഭഗവതിക്ഷേത്രോത്സവത്തിന്റെ ആഘോഷകമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ദേവസ്വം ഭാരവാഹികളുടെ അറിയിപ്പനുസരിച്ച് ക്ഷേത്രത്തിലെത്തിയ ഭക്തരെ അകാരണമായി കയ്യേറ്റംചെയ്ത സെക്യൂരിറ്റി ജീവനക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി താലൂക്ക് സമിതി ആവശ്യപ്പെട്ടു.ഉത്സവാഘോഷകമ്മിറ്റി രൂപീകരണത്തെച്ചൊല്ലി ഉണ്ടായ തർക്കം പരിഹരിക്കുന്നതിനായി ദേവസ്വം അസി.കമ്മീഷണറുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ചർച്ചയ്ക്കെത്തിയവരെ സെക്യൂരിറ്റി ജീവനക്കാരൻ കഴുത്തിന് പിടിച്ച് തള്ളുകയും മർദ്ദിക്കുകയും ചെയ്യുകയാണുണ്ടായത്.ഇയാളെ തൽസ്ഥാനത്ത് നിന്നും മാറ്റിനിർത്തിക്കൊണ്ട് അന്വേഷണം നടത്തി ഉചിതമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഭക്തജനങ്ങളുടെ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും ഹിന്ദുഐക്യവേദി ദേവസ്വം ഭാരവാഹികൾക്ക് മുന്നറിയിപ്പ് നൽകി.



Leave a Reply