വന്യമൃഗശല്യം- പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: ജില്ലയില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലാണ് കടുവയുടേയും, പുലിയുടേയും സാന്നിധ്യം ദിവസേനെ ഉണ്ടായികൊണ്ടിരിക്കുന്നത്. സാധാരണ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശങ്ങളില്‍ പെട്ടെന്ന് ഉണ്ടാകുന്ന വന്യമൃഗ സാന്നിധ്യവും, അക്രമണവും വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ ദിവസം പുലിയുടെ സാന്നിധ്യമുണ്ടായ കല്‍പ്പറ്റ എസ്.പി ഓഫീസ് പരിസരത്തുള്ള ഗ്രീന്‍വാലി പ്രദേശത്തും, പഴയ വൈത്തിരി മുള്ളന്‍പാറ സ്വദേശി അബ്ദുറഹിമാന്റെ ഗര്‍ഭിണിയായ പശുവിനെ കൊന്ന സ്ഥലവും ഇന്ന് എം.എല്‍.എ സന്ദര്‍ശിക്കുകയും, പ്രിന്‍സിപ്പള്‍ സി.സി.എഫ് സി. ജയപ്രസാദിനെയും, ഡി.എഫ്.ഒ യുമായി നേരിട്ട് സംസാരിക്കുകയും അടിയന്തിരമായി കടുവയുടേയും പുലിയുടേയും സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ കാമറയും, കൂടും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ കാട് കഴിഞ്ഞാല്‍ കാട്ടിലെ മൃഗങ്ങള്‍ക്ക് അവരുടെ താവളങ്ങള്‍ നാട്ടിലെ തോട്ടങ്ങളിലാണ് അതുകൊണ്ട് തന്നെ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തിരമായി ഇത്തരം തോട്ടഭൂമികളില്‍ പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന കാടുകള്‍ ഉള്‍പ്പെടെ വെട്ടി വൃത്തിയാക്കുന്നതിനും കാടും, നാടും വേര്‍തിരിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.



Leave a Reply