വിദ്യാർത്ഥികൾക്കായുള്ള സൗജന്യ പരീക്ഷ മാർഗ നിർദ്ദേശ ക്ലാസ്സും കരിയർ ഗൈഡൻസും

മാനന്തവാടി :ഹബീബ് എഡ്യൂക്കേർ പദ്ധതിയുടെ ഭാഗമായി എം എസ് എഫ് എടവക പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായുള്ള എക്സാം ഓറിയന്റേഷൻ ക്ലാസും കരിയർ ഗൈഡൻസും 2023 ഫെബ്രുവരി 19 ഞായറാഴ്ച്ച 10 മണിക്ക് നാലാംമൈൽ മലബാർ ഫർണിച്ചറിന്റെ മുകളിലെ ബിൽഡിങ്ങിൽ വച്ചു നടത്തപ്പെടുന്നു.
എം എസ് എഫ് മാന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് മുത്തലിബ് ദ്വാരക പരിപാടി ഉദ്ഘാടനം ചെയ്യും.
തുടർന്നു രണ്ട് സെക്ഷനുകളായി നടത്തപ്പെടുന്ന ക്ലാസ്സുകൾ
മുഹമ്മദ് റായിസ്
(യങ് എന്റർപ്രെനെർ , ബ്രാൻഡ് ഡിസൈനർ ),മജീദ് എ കെ
(കരീർ കൗൺസിലോർ , സി ഐ ജി ഐ ) എന്നിവർ കൈകാര്യം ചെയ്യും.
പ്രസ്തുത പരിപാടിയിലേക്ക് എല്ലാ വിദ്യാർത്ഥി,വിദ്യാർത്ഥിനി സുഹൃത്തുക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.



Leave a Reply