സംസ്ഥാനത്തെ വിപ്ലവ പ്രസ്ഥാനത്തിന് നേതൃത്വം വഹിച്ച കുന്നേല്‍ കൃഷ്ണനെ ആദരിക്കും

മാനന്തവാടി: അറുപത് വര്‍ഷത്തിലേറെ കാലമായി സംസ്ഥാനത്തെ വിപ്ലവ പ്രസ്ഥാനത്തിന് നേതൃത്വപരമായ പങ്ക് വഹിച്ച കുന്നേല്‍ കൃഷ്ണനെ ആദരിക്കുന്നു. ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വ്യാപര ഭവനില്‍ വെച്ചാണ് ആദരിക്കല്‍ ചടങ്ങ് നടക്കുന്നതെന്ന് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ റെഡ് ഫ്‌ലാഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ ആദ്യകാല നെക്‌സ്ല്‍ സി. പി. ഐ. (എം.എല്‍ ) പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു കുന്നേല്‍ കൃഷ്ണന്‍. ദീര്‍ഘകാലം ഒളിവിലും പിന്നീട് കക്കയം കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലും മൂന്ന് വര്‍ഷത്തിലേറെ ജയിലിലും കിടക്കുകയും ഉണ്ടായി 1974 കുന്നേല്‍ കൃഷ്ണനെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്ന് അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സി.ആര്‍.സി – സി.പി.ഐ.എം.എല്‍ ന്റെയും ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും എം.എല്‍.പി.ഐ. റെഡ് ഫ്‌ലാഗിന്റെ സംസ്ഥാന കമ്മിറ്റി അംഗമായി തുടരുകയാണ്.വാര്‍ത്ത സമ്മേളനത്തില്‍ പി സി ഉണ്ണിച്ചെക്കന്‍, എ വര്‍ഗ്ഗീസ്, എ. എല്‍ സലീം കുമാര്‍, കെ എന്‍ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply