രണ്ട് ദിവസം മുൻപ് കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പിലാക്കാവ്: രണ്ട് ദിവസം മുൻപ് കാണാതായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പിലാക്കാവ് വടക്കേതലക്കൽ ത്രേസ്യ (സുജി – 38 ) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മുതലാണ് സുജിയെ കാണാതായത്. ബുധനാഴ്ച ഉച്ചയോടെയാണ് വീടിനു സമീപത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.



Leave a Reply