ബത്തേരി മുന്‍സിപ്പാലിറ്റിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത് മറച്ചുപിടിച്ച് ഭരണസമിതി തെറ്റിദ്ധാരണ പരത്തുകയാണ് : മുസ്ലിം ലീഗ്

ബത്തേരി: കേരളത്തിലെ മികച്ച മുന്‍സിപ്പാലിറ്റിയായിരുന്ന സുല്‍ത്താന്‍ബത്തേരി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത് മറച്ചുപിടിച്ച് ഭരണസമിതി തെറ്റിദ്ധാരണ പരത്തുകയാണെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറംതിരിഞ്ഞു നില്‍ക്കുന്ന ഭരണസമിതിയുടെ നടപടികളാണ് കാരണമെന്നും സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റി മുസ്ലിം ലീഗ് കമ്മിറ്റി ആരോപിച്ചു. ഈ വര്‍ഷത്തെ മികച്ച നഗരസഭയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയെ തിരഞ്ഞെടുത്തു എന്ന് ഭരണാധികാരികളും,മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു.
ഈ വര്‍ഷത്തെ മികച്ച നഗരസഭയായി തിരൂരങ്ങാടി നഗരസഭയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം മുന്നില്‍ നിന്ന നഗരസഭഈ വര്‍ഷം എങ്ങനെ പുറകോട്ട് പോയി എന്ന് വ്യക്താമാക്കണംനിലവിലെ ഭരണം കുത്തഴിഞ്ഞ നിലയിലാണ്. ഉഗ്യോഗസ്ഥരും ഭരണാധികാരികളും രണ്ട് തട്ടിലാണ്.നഗരസഭയിലെ ഒരു ഡിവിഷനില്‍ വരും ദിവസങ്ങളില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്.ജനം വിധി എഴുതാനിരിക്കെ നിലവിലെ ഭരണ പരാജയം മറച്ചു വെക്കാന്‍ ഇത്തരം അവാര്‍ഡ് ലഭിച്ചു എന്ന് ജനങ്ങളുടെ മുമ്പാകെ ചെയര്‍മാന്‍ അടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമെന്നും പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും മുസ്ലിംലീഗ് പറഞ്ഞു.പ്രസിഡന്റ് ഷബീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.റിയാസ് കെ,ശരീഫ് ബീനാച്ചി,ഹംസക്കുട്ടി ചെതലയും,മൊയ്തു വേങ്ങൂര്‍,അസീസ് റോയല്‍,നൗഷാദ് മംഗലശ്ശേരി,ഇബ്രായി മൈതാനി കുന്ന്,അഡ്വക്കറ്റ് ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു.



Leave a Reply