പത്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു

അമ്പലവയൽ : വയനാട് കൃഷി വിജ്ഞാന കേന്ദ്രവും, ബാംഗ്ലൂർ ആസ്ഥാനമായുള്ള അഗ്രിക്കൽച്ചറൽ ടെക്നോളജി അപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (അടാരി) സംയുക്തമായി പത്മശ്രീ ചെറുവയൽ രാമനെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വെച്ച്ആദരിച്ചു.
കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. സഫിയ എൻ ഇ സ്വാഗതം ആശംസിച്ച ചടങ്ങ് അടാരി ബാംഗ്ലൂർ സോൺ ഡയറക്ടർ ഡോ. വി വെങ്കിട്ടസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. വയനാട് കൃഷി വിജ്ഞാന കേന്ദ്രം പുറത്തിറക്കിയ വെർജിൻ കോക്കനട്ട് ഓയിൽ, ലിക്യുഡ് സ്യൂഡോമോണാസ് എന്നിവയുടെ വിതരണോദ്ഘാടനവും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മാർക്കറ്റിംഗ് മാൾ ഉദ്ഘാടനവും നടന്നു. പരിപാടിയിൽ ആത്മ വയനാടിന്റെ എസ് ടി ആർ വൈ ട്രെയിനിങ് പരിപാടിയിൽ പങ്കെടുത്ത കർഷകർക്കായി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സുൽത്താൻ ബത്തേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ കെ രാമുണ്ണി, വയനാട് കൃഷി വിജ്ഞാന കേന്ദ്രം മുൻ മേധാവി ഡോ. രാധമ്മ പിള്ള, ഡോ. അരുൾ അരശൻ എന്നിവർ സംസാരിച്ചു.



Leave a Reply