ഹജ്ജ് യാത്ര: ഹെല്പ് ഡസ്ക് ആരംഭിച്ചു

മാനന്തവാടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് യാത്ര ആഗ്രഹിക്കുന്നവർക്ക് അപേക്ഷ നൽകുന്നതിനുള്ള ഹെൽപ് ഡസ്ക് മാനന്തവാടി ബാഫഖി ഹോമിൽ ആരംഭിച്ചു.വയനാട് മുസ്ലിം യതീം ഖാന സെക്രട്ടറി മായൻ മണിമ ആദ്യ അപേക്ഷ സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു.അഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. സി. മമ്മൂഹാജി സ്വാഗതം പറഞ്ഞു. ജില്ലാ ട്രൈനർ ജമാലുദീൻ സഹദി,അനിയാരത്തു മമ്മൂട്ടി ഹാജി, കെ. എം. അബ്ദുള്ളഹാജി, അതിലൻ ഇബ്രാഹിം, ഉസ്മാൻ പള്ളിയാൽ, റസാഖ് മാസ്റ്റർ, പി. ഉസ്മാൻ, മഞ്ചേരി ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
ഈ വർഷത്തെ റംസാൻ ക്യാമ്പയിൻ വിജയിപ്പിക്കാൻ ബാഫഖി ഹോമിൽ ചേർന്ന മാനന്തവാടി താലൂക് യതീം ഖാന വെൽഫെയർ കമ്മിറ്റി യോഗം തീരുമാനിച്ചു. അടുത്ത ആഴ്ച്ച പഞ്ചായത്തു തലത്തിൽ വിപുലമായ വെൽഫെയർ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർത്തു ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനു ആവശ്യമായ നടപടികളെ ടുക്കാൻ കെ. എം. അബ്ദുള്ള ഹാജിയുടെ ആദ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. മായൻ മണിമ, അനിയാരത്തു മമ്മൂട്ടിഹാജി, സി. മമ്മൂഹാജി,വി. ഹസ്സൈനാർ ഹാജി, ഖാലിദ് മുതുവോടൻ, സമദ്, ഉസ്മാൻ പള്ളിയാൽ, റസാഖ് മാസ്റ്റർ, . സി
എച്.അന്ദ്രു ഹാജി,അശ്രഫ് പെരിയ,കെ. റഹീം,തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളയി അത്തിലൻ ഇബ്രാഹിം (ചെയർമാൻ )സമദ്, റസാഖ് മാസ്റ്റർ (വൈസ് കൺവീനർമാർ )അഹമ്മദ് മാസ്റ്റർ (കൺവീനർ ), ഉസ്മാൻ പള്ളിയാൽ,ഉസ്മാൻ മഞ്ചേരി (കൺവീനർമാർ )ഖാലിദ് മുതുവോടൻ (ട്രെഷറർ )എന്നിവരെ തിരഞ്ഞെടുത്തു.



Leave a Reply