നൂറിന്റെ നിറവിൽ ചുണ്ടേൽ ആർ.സി.എൽ.പി സ്കൂൾ

കല്‍പ്പറ്റ: കോഴിക്കോട് എഡ്യുക്കേഷണല്‍ ഏജന്‍സിക്ക് കീഴില്‍ ചുണ്ടേലില്‍ പ്രവര്‍ത്തിക്കുന്ന ആര്‍സിഎല്‍പി സ്‌കൂള്‍ നൂറാം വാര്‍ഷികം ആഘോഷിക്കുന്നു. ഒരു വര്‍ഷം നീളുന്ന ആഘോഷം(യൂഫോറിയ-2023-24) മാര്‍ച്ച് ഒന്നിന് വൈകുന്നേരം അഞ്ചിന് കോഴിക്കോട് രൂപത മെത്രാന്‍ ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയര്‍മാനും വൈത്തിരി പഞ്ചായത്ത് പ്രസിഡന്റുമായ എം.വി. വിജേഷ്, കണ്‍വീനറും പിടിഎ പ്രസിഡന്റുമായ റോബിന്‍സണ്‍ ആന്റണി, വൈത്തിരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ. ദേവസി, ഹെഡ്മിസ്്ട്രസ് സിസ്റ്റര്‍ ഫിലോമിന ലീന, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ വേലായുധന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആഘോഷത്തിന്റെ ഭാഗമായി അക്കാദമിക്, കല, കായികം, സാംസ്‌കാരികം, ജീവകാരുണ്യം തുടങ്ങിയ മേഖലകളില്‍ 100 പരിപാടികള്‍ നടത്തും. ആഘോഷം വിളംബരം ചെയ്ത് നാളെ രാവിലെ 10.30ന് ചുണ്ടേല്‍ ടൗണിലേക്ക് ജാഥ നടത്തും. ശതവാര്‍ഷിക ലോഗോ നേരത്തേ ടി. സിദ്ദീഖ് എംഎല്‍എ പ്രകാശനം ചെയ്തിരുന്നു. പരിപാടികളുടെ വിജയത്തിന് 101 അംഗ സ്വാഗതസംഘം പ്രവര്‍ത്തിച്ചുവരികയാണ്.
1924ല്‍ ഏഴ് വിദ്യാര്‍ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ചതാണ് വിദ്യാലയം. 1932ല്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. നിലവില്‍ നഴ്‌സറി മുതല്‍ നാലു വരെ ക്ലാസുകളിലായി 630 പഠിതാക്കളുണ്ട്. അധ്യാപകരടക്കം 26 പേര്‍ ജോലി ചെയ്യുന്നുണ്ട്.



Leave a Reply