ജെന്‍ഡര്‍ അവെയര്‍നെസ് പ്രോഗ്രാം നടത്തി
ജെന്‍ഡര്‍ അവെയര്‍നെസ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ല വനിതസംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി. വനിതസംരക്ഷണ ഓഫീസര്‍ മായ എസ് പണിക്കര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഹിന്ദു, കൃസ്ത്യന്‍, മുസ്ലിം വിവാഹ നിയമം, സ്‌പെഷ്യല്‍ വിവാഹ നിയമം, സ്വത്തവകാശം/പാരമ്പര്യ സ്വത്തവകാശ നിയമം, സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഢന നിരോധന നിയമം തുടങ്ങിയവ സംബന്ധിച്ച് ക്ലാസുകള്‍ നടന്നു. സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്റര്‍ ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. വവിത എസ്. നായര്‍, സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ രചിത്ര എന്നിവര്‍ സംസാരിച്ചു.



Leave a Reply