കുടുംബശ്രീ രജതജൂബിലി ആഘോഷം ‘കേളി’ 26ന് തുടങ്ങും

കൽപ്പറ്റ : കുടുംബശ്രീ രജതജൂബിലി ആഘോഷത്തിനൊരുങ്ങി വയനാട് ജില്ലാമിഷന്‍. കുടുംബശ്രീയുടെ പിന്നിട്ട ഇരുപത്തിയഞ്ച് വര്‍ഷം പകര്‍ത്തുന്ന കേളി – 2023 ന് ഫെബ്രുവരി 26 ന് കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ തിരി തെളിയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിക്കും. മാര്‍ച്ച് 5 വരെ നീണ്ടു നില്‍ക്കുന്ന കുടുംബശ്രീ മഹോത്സവത്തില്‍ വിവിധ സെമിനാറുകള്‍, ഉല്‍പന്ന പ്രദര്‍ശന വിപണന മേള, തൊഴില്‍ മേള, ഗോത്ര മേള, ബാലോത്സവം, സംരംഭക സംഗമം, ജെന്‍ഡര്‍ ഫെസ്റ്റ്, കലാ സാംസ്‌ക്കാരിക പരിപാടികള്‍ തുടങ്ങിയ അരങ്ങേറും. ആഘോഷത്തോടനുബന്ധിച്ച് എല്ലാ ദിവസവും വൈകീട്ട് സാംസ്‌ക്കാരിക പരിപാടികള്‍ അരങ്ങേറും. കുടുംബശ്രീയുടെ സംഘടന ശാക്തീകരണം, കൃഷി, ജെന്‍ഡര്‍, സൂക്ഷ്മ സംരംഭങ്ങള്‍ എന്നിവയില്‍ സെമിനാറുകളും ഉണ്ടാക്കും.
ജില്ലയിലെ വിവിധ സിഡിഎസ്സ്‌കളില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ സംരഭങ്ങള്‍ക്ക് വരുമാനം ലഭിക്കുന്നതിനും കുടുംബശ്രീയുടെ വൈവിധ്യ ത്തെ പൊതുഇടത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനും രജത ജൂബിലി ആഘോഷം വഴിയൊരുക്കുമെന്നാണ് ജില്ലാ മിഷന്‍ പ്രതീക്ഷിക്കുന്നത്. കേളിയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ മുള്ളന്‍ കൊല്ലി ചാമ്പ്യന്‍മാരായി. പൂതാടി രണ്ടാം സ്ഥാനം നേടി.



Leave a Reply