വാര്യാട് അപകടം; പോക്കറ്റ് റോഡിൽ നിന്ന് കയറിയ കാർ ഓട്ടോയിലിടിച്ച്

മുട്ടിൽ. വാര്യാട് രണ്ട് പേർ മരിക്കാനിടയായ അപകടത്തിന് കാരണം പോക്കറ്റ് റോഡിൽ നിന്നും കയറിയ കാർ ഓട്ടോയിൽ ഇടിച്ചതിനെ തുടർന്ന് .
മുട്ടിൽ വാര്യാട് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി.ബസ് ഓട്ടോയിലും സ്കൂട്ടിയിലും രണ്ട് കാറിലും ഇടിച്ച് അപകടത്തിൽപ്പെട്ട തി നെ തുടർന്ന്ഓട്ടോ ഡ്രൈവർ
എടപ്പെട്ടി വാക്കൽ വളപ്പിൽ ഷെരീഫ് (50),. എടപ്പെട്ടി കോളനിയിലെ
എടപ്പെട്ടി ചുള്ളി മൂല കോളനിയിലെ ചാമൻ്റെ ഭാര്യ അമ്മിണി (55) ,എന്നിവരാണ് മരിച്ചത്. ഹൈവേയിലൂടെ വരുന്ന ഓട്ടോറിക്ഷയെ പോക്കറ്റ് റോഡിൽ നിന്നും കയറി വന്ന കാർ ഇടിക്കുന്ന ദൃശ്യം സി.സി.ടി.വിയിലുണ്ട്. ഇതേ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ടു. ഈ സമയം എതിർദിശയിൽ നിന്നും വന്ന കെ.എസ്.ആർ.ടിസി ഓട്ടോയിലും പുറകെ വന്നിരുന്ന വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.



Leave a Reply