ബീച്ച് അംബ്രല്ല വിതരണം ചെയ്‌തു

കൽപ്പറ്റ : കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും ക്ഷേമനിധി ബോര്‍ഡിലെ വഴിയോര കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങൾക്കുളള ബീച്ച് അംബ്രല്ല വിതരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ചെയര്‍മാന്‍ ടി.ബി സുബൈര്‍ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥന ഭാഗ്യക്കുറി ക്ഷേമനിധി അംഗം പി.ആര്‍ ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ടി.എസ് രാജു, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർമാരായ കെ. ജാനീസ്, സി.ബി സന്ദേശ്, ടി.എസ് സുരേഷ്, ഷിബു പോള്‍, എം.എ ജോസഫ്, സന്തോഷ് ജി. നായര്‍, പി.കെ സുബൈര്‍, ടി.കെ ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply