അവഗണനയുടെ നേർകാഴ്ചയായി ചൂട്ടക്കടവ് -എരുമത്തെരുവ് റോഡ്.: ആം ആദ്മി പാർട്ടി

മാനന്തവാടി:അഞ്ചു വർഷത്തിലേറേയായി മൂന്നു വിദ്യാലയങ്ങളിലെ ആയിരകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും ആശ്രയിക്കുന്ന ഈ റോഡ് യാത്രാ യോഗ്യമല്ലാത്ത രീതിയിൽ തുടരുന്നു. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഇന്ന് നന്നാക്കാം നാളെ നന്നാക്കാമെന്നു പറഞ്ഞു കൊണ്ട് മുന്നോട്ട് പോകുന്ന ഉത്തരവാദിത്തപ്പെട്ടവരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാർട്ടി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാർഥികൾ നിത്യേന യാത്ര ചെയ്യുന്ന പാതയാണിത്.പ്രായമായവരെയും കുട്ടികളെയും ആസ്ത്മരോഗികളാക്കുന്ന തരത്തിൽ നല്ലൊരു കാറ്റ് വീശിയാൽ റോഡിനിരുവശവും താമസിക്കുന്ന വീടുകളിലേക്ക് പൊടി മണ്ണ് അടിച്ചു കയറുകയാണ്. ശക്തമായ രണ്ട് മഴ പെയ്താൽ കാൽ നടയാത്ര പോലും അതീവ ദുഷ്കരമാകുന്ന തരത്തിൽ ആണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ.മുൻവർഷങ്ങളിൽ വകുപ്പ് മന്ത്രിക്കും മറ്റുമായി പലതവണ പരാതി നൽകിയിട്ടും നാളിതുവരെ ഒരു നടപടിയും കൈകൊണ്ടിട്ടില്ല.
ഇനിയും പരിഹാരം ഉണ്ടാകാത്ത പക്ഷം അധികൃതരുടെ ഈ അനാസ്ഥക്കും അവഗണനക്കുമെതിരെ പൊതുജനങ്ങളെ അണിനിരത്തികൊണ്ട് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഉപരോധം അടക്കമുള്ള സമര പരിപാടികളിലേക്ക് പ്രവേശിക്കുമെന്ന് മാനന്തവാടി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കൺവീനർ ബാബു തച്ച റോത്ത്, സെക്രട്ടറി മനുമത്തായി, ട്രഷറർ മിനുജോൺ , ബേബി മാത്യു , അജി കൊളോണിയ . എന്നിവർ അറിയിച്ചു.



Leave a Reply