വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു

പനമരം: യുവാവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. നടവയല്‍ പാരിപ്പള്ളില്‍ വീട്ടില്‍ ഡാരിഫ് ഡാനിയല്‍ (45) നെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്. പനമരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആണ് യുവാവിനെ പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത് . സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ ബത്തേരിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.പ്രതിക്കെതിരെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും, ബലാത്സംഗ കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്.



Leave a Reply