മാറുന്ന കരകൗശല ലോകം: വഴികാട്ടിയായി സെമിനാര്‍

കൽപ്പറ്റ :കരകൗശല നിര്‍മ്മാണ രംഗത്തെ ഉരിത്തിരിയുന്ന നൂതന ആശയങ്ങള്‍ പങ്കുവെച്ചു സെമിനാര്‍ ശ്രദ്ധേയമായി. കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രാലയ ത്തിന്റെ കീഴിലുളള തൃശൂര്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ഹാന്റിക്രാഫ്റ്റ്) ഓഫീസിന്റെയും ഊരാളുങ്കള്‍ ലേബര്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ് ഹോട്ടലിലാണ് കരകൗശല രംഗത്തെ പുതുസാധ്യത കളിലേക്ക് വെളിച്ചം വീശുന്ന സെമിനാര്‍ നടന്നത്. ജില്ലയിലെ കരകൗശല നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അമ്പതോളം പേര്‍ ഏകദിന സെമിനാറില്‍ പങ്കെടുത്തു.
കരകൗശല ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിലും വിപണനത്തിലുമുളള പുതുസാധ്യതകള്‍ സംബന്ധിച്ച് അവബോധം നല്‍കുന്നതിന്റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. കരകൗശല ഉല്‍പന്നങ്ങള്‍ക്ക് ഭൗമസൂചക പദവി നേടാനുളള സാധ്യത, വിപണന മേഖലയില്‍ സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗപ്പെടുത്തല്‍, നികുതി വ്യവസ്ഥകള്‍, സഹായക പദ്ധതികള്‍, ഡിസൈന്‍ രംഗങ്ങളിലെ പുതുരീതികള്‍ തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ഹാന്റിക്രാഫ്റ്റ് പ്രമോഷന്‍ ഓഫീസര്‍ കാതറീന്‍ ജോസ് അധ്യക്ഷത വഹിച്ചു. കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി മുന്‍ ഐ.പി.ആര്‍ സെല്‍ കോര്‍ഡിനേറ്റര്‍ ഡോ. സി.ആര്‍. എല്‍സി, ചേതന കേളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ തോമസ് ജോണ്‍ ഇമ്മാട്ടി, ടാക്‌സ് കണ്‍സള്‍ട്ടന്റ് പി.എം ഷാജു, ഡിസൈനര്‍ കെ.കെ. ശിവദാസന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് ജനറല്‍ മാനേജര്‍ ടി.കെ. രാജേഷ്, പ്രൊഡക്ഷന്‍ മാനേജര്‍ പി.പി. സരൂപ് ലാല്‍ എന്നിവര്‍ സംസാരിച്ചു.



Leave a Reply