നിയന്ത്രണം വിട്ട ബൈക്ക് വയലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കൽപ്പറ്റ : വെങ്ങപ്പള്ളി അത്തിമൂല റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് വയലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.
അച്ചൂർ സ്വദേശി ജിതിൻ (18) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നടന്ന അപകടത്തിൽ പരിക്കേറ്റ ജിതിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എട്ട് മണിയോടെ മരണം സംഭവിച്ചു. ജിതിൻ്റെ കൂടെ ബൈക്കിലുണ്ടായിരുന്ന അഫ്സൽ എന്ന യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.



Leave a Reply