പാളാക്കര ഉപതിരഞ്ഞെടുപ്പ് : യുഡിഎഫിലെ കെഎസ് പ്രമോദ് വിജയിച്ചു

ബത്തേരി : വയനാട് ബത്തേരി നഗരസഭ പാളാക്കര ഡിവിഷനിൽ യു ഡി എഫിന് വിജയം.204 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി കെ എസ് പ്രമോദാണ് വിജയിച്ചത്.എല്‍ഡിഎഫിലെ പികെ ദാമുവിനെ 204 വോട്ടിനാണ് തോല്‍പ്പിച്ചത്. ബി ജെ പിക്ക് സ്ഥാനാർത്ഥിയില്ലായിരുന്നു.നേരത്തേ എൽ ഡി എഫ് അംഗമായിരുന്നു കെ എസ് പ്രമോദ്.ഇദ്ദേഹം രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരെഞ്ഞെടുപ്പ്.രാജിവെച്ച് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു.1236 വോട്ടർമാരിൽ 942 പോളിങ് രേഖപ്പെടുത്തി.
573 യുഡിഫ് 369 എൽ ഡി എഫ് നേടി.



Leave a Reply