മേപ്പാടി ഗ്രാമ പഞ്ചായത്ത് 2023-2024 വാർഷിക പദ്ധതി വികസന സെമിനാർ നടത്തി

മേപ്പാടി: മേപ്പാടി ഗ്രാമ പഞ്ചായത്ത് 2023-2024 വാർഷിക പദ്ധതി വികസന സെമിനാർ നടത്തി. മേപ്പാടി പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് റംല ഹംസ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാജു ഹെജമാടി, അബ്ദുൽ അസീസ്, സുനീറ മുഹമ്മദ് റാഫി, അരുൺ ദേവ്, രാഘവൻ, ജോബി കുര്യൻ, ബീ നാസർ അജ്മൽ സാജിദ് , ബി സുരേഷ് ബാബു, രാംകുമാർ എ സംസാരിച്ചു. പദ്ധതി രേഖ പ്രകാശനം പഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ് നിർവഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി ഹംസ പദ്ധതി വിശദീകരണം നടത്തി. വികസന സെമിനാറിൽ വച്ച് ജൈവ വൈവിധ്യ പരിപാലനത്തിന് പി എച്ച് ഡി നേടിയ പഞ്ചായത്തംഗം ജിതിൻ കണ്ണോത്തിനും, എം എ ഫംഗ്ഷണൽ ഹിന്ദിയിൽ രണ്ടാം റാങ്ക് നേടിയ ഷഹനാസിനെയും ആദരിച്ചു.. പഞ്ചായത്ത് സെക്രട്ടറി നന്ദി പറഞ്ഞു



Leave a Reply