കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണം;തീണ്ടുമ്മൽ നീർത്തട സംരക്ഷണ സമിതി

തലപ്പുഴ : തീണ്ടുമ്മൽ പ്രദേശത്ത് എൻജിനീയറിംഗ് കോളേജിനടുത്തും എസ്സ് വളവ് ഭാഗത്തുമായി രണ്ട് ചെക്ക് ഡാമുകൾ നിലവിലുണ്ട്. രൂക്ഷമായ കുടിവെള്ള പ്രശ്നം നിലനിൽക്കുന്ന പ്രദേശത്തെ ചെക്ക്ഡാമുകൾ ഒരു പരിതി വരെ കിണറുകളിലെ ജല വിധാനം താഴാതിരിക്കാനു സഹായിച്ചിരുന്നു. എൻജിനീയറിംഗ് കോളേജ് ഹോസ്റ്റലിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതും ചെക്ക്ഡാമിൽ നിന്നാണ്. എന്നാൽ എസ് വളവ് പ്രദേശത്തെ പഴയ ചെക്ക് ഡാമിന് ഉയരം കുറവായതിനാൽ ഉയരം കൂട്ടി പുതുക്കിപണിതിരുന്നു. അതിന്റെ ചീപ്പ് കഴിഞ്ഞ ദിവസം അഴിച്ചു മാറ്റിയത് പ്രദേശത്തെ കിണറുകളിലെ വെള്ളം വറ്റുന്നതിന് കാരണമായി. എത്രയും പെട്ടെന്ന് രണ്ട് ചെക്ക് ഡാമിലും ചീപ്പ് ഇട്ട് കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന് തീണ്ടുമ്മൽ നീർത്തട സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.ആർ സുരേഷ് അദ്യക്ഷത വഹിച്ചു. വി.കെ.ജോസ് , കെ.വി. ജുബൈർ, ലൈല ഉസ്മാൻ , അനിഷ സുരേന്ദ്രൻ, സി.പി.രാജൻ പ്രസംഗിച്ചു.



Leave a Reply