പൊതുജനത്തിൻ്റെ കുടുംബ ബജറ്റ് താളം തെറ്റി: പി.കെ.ജയലക്ഷ്മി

കൽപ്പറ്റ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികലമായ നയം മൂലം സാധാരണക്കാരൻ്റെ കുടുംബ ബഡ്ജറ്റിൻ്റെ താളം തെറ്റിയിരിക്കുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ വനിതാ ഫോറം അന്താരാഷ്ട്ര വനിതാ ദിനത്തിൽ നടത്തിയ പ്രതിഷേധ ദിനാചരണം ഉദ്ഘാടനം ചെയ്‌തു കൊണ്ട് എ ഐ സി സി അംഗം പി കെ.ജയലക്ഷ്മി പറഞ്ഞു. നികുതി വർദ്ധനവും പെട്രോളിയം സെസ്സ് ഏർപ്പെടുത്തിയതും പാചകവാതക വില കൂട്ടിയതുമെല്ലാം അവശ്യസാധന വില വർദ്ധനവിന് ആക്കം കൂട്ടിയിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ക്രിയാത്മകമായി വിപണിയിൽ ഇടപെട്ട് പൊതുജനത്തിന് ആശ്വാസകരമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ജില്ലാ വനിതാ ഫോറം കൺവീനർ ഗ്ലോറിൻ സെക്വീര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി. കെ.സി.ജിനി, പി.സെൽജി, വി.ദേവി, ഷെറിൻ ക്രിസ്റ്റഫർ തുടങ്ങിയവർ സംസാരിച്ചു. നിഷ മണ്ണിൽ, ഇ.വി.ജയശ്രീ, കെ.പത്മിനി, പി.ഷീബ, ബി.ടി.വിദ്യ, എം.വി.സതീഷ്, ഇ.വി.ജയൻ, കെ.ജി. പ്രശോഭ്, കെ.എം.ഏലിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.



Leave a Reply