ആശാ വർക്കർമാർ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കേണിച്ചിറ: ആശാ വർക്കർമാർ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഓണേറിയം വർദ്ധിപ്പിക്കുക,സർക്കാർ അനുവദിച്ച 1000 രൂപ വിതരണം ചെയ്യുക,ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുക, തൊഴിൽ സമയം കുറയ്ക്കുക, വേതനം അതാത് മാസം തന്നെ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്സ് ഫെഡറേഷൻ പൂതാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു ഉദ്ഘാടനം ചെയ്തു. ഷാന്റി രവി അധ്യക്ഷത വഹിച്ചു.



Leave a Reply