കേരള പ്രീമിയർ ലീഗ് ; ഫൈനൽ മൽസരങ്ങൾ വയനാട്ടിൽ

•റിപ്പോർട്ട്:സഞ്ജന.എസ്.കുമാർ•
കൽപ്പറ്റ: കേരളാ പ്രീമിയർ ലീഗിന്റെ സെമി ഫൈനൽ മത്സരങ്ങൾ കൽപ്പറ്റയിൽ നടക്കും.കോഴിക്കോടും മലപ്പുറത്തുമായി നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് വയനാട്ടിലേക്ക് മാറ്റിയത്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലുമായാണിപ്പോൾ കെ.പി.എൽ സൂപ്പർ സിക്സ് പോരാട്ടങ്ങൾ നടക്കുന്നത്. ഇതേ സ്റ്റേഡിയങ്ങളിൽ തന്നെ മാർച്ച് 13 മുതൽ 19 വരെയാണ് സെമിയും ഫൈനലും നിശ്ചയിച്ചിരുന്നത്. എന്നാൽ സൂപ്പർ കപ്പിന് ആതിഥേയത്വം വഹിക്കേണ്ടതിനാൽ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ധാരളം നവീകരണപ്രവർത്തനങ്ങൾ ബാക്കിയുണ്ട്. ഈ സാഹചര്യത്തിലാണ് കെ.പി.എൽ മത്സരങ്ങൾ കൽപ്പറ്റയിലുള്ള വയനാട് സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലേക്ക് മാറ്റുന്നത്.
ഗോഗുലം എഫ്.സി, കേരളയുണൈറ്റഡ് എഫ്.സി, കേരള പോലീസ്, വയനാട് യുണൈറ്റഡ് എഫ്.സി ടീമുകൾ മാറ്റുരക്കും .
മത്സരങ്ങളുടെ തിയതിയിൽ മാറ്റമുണ്ടാകില്ല എന്നും 6.30 അല്ലെങ്കിൽ 7.00-ന് കിക്കോഫ് എന്ന തരത്തിലാകും കെ.പി.എൽ പോരാട്ടങ്ങൾ നടക്കുകയെന്നും ഭാരവാഹികൾ വ്യക്തമാക്കി. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ നിവീകരണപ്രവർത്തനങ്ങൾ തുടങ്ങി. മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് സൂപ്പർകപ്പിന്റെ മറ്റൊരു വേദി.



Leave a Reply