വയനാട് സഞ്ചാരികളുടെ പറുദീസ’:പുസ്തക പ്രകാശനം നിർവഹിച്ചു

മാനന്തവാടി: കെ. എം. ദേവസ്യ മാസ്റ്ററുo ശിവരാമൻ പാട്ടത്തിലും ചേർന്ന് രചിച്ച 'വയനാട് സഞ്ചാരികളുടെ പറുദീസ' എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം വിജിലൻസ് എസ്.പി പ്രിൻസ് അബ്രഹാം നിർവ്വഹിച്ചു. സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പാൾ റെനി തോമസ്സിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രൊഫ. കെ. എം. ഉണ്ണിക്കൃഷ്ണൻ നമ്പീശൻ ഉദ്ഘാടനം ചെയ്തു. മാത്യു എം. മേച്ചേരിൽ (അസോ. പ്രൊഫ. ഗവ: എഞ്ചിനിയറിംഗ് കോളേജ്, മാനന്തവാടി) പുസ്തകം ഏറ്റുവാങ്ങി. ഡി. വൈ. എസ്. പി. കെ. എ. ചന്ദ്രൻ ആശംസ നേർന്നു. എം. ഗംഗാധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ശിവരാമൻ പാട്ടത്തിൽ സ്വാഗതവും കെ. എം ദേവസ്യ മാസ്റ്റർ നന്ദിയും പറഞ്ഞു. മംഗലശ്ശേരി മാധവൻ മാസ്റ്റർ, എ. വി. മത്തായി മാസ്റ്റർ, ടി. പി. നൂറുദ്ദീൻ എന്നിവർ പങ്കെടുത്തു.



Leave a Reply