April 19, 2024

വേനൽ ചൂട് : ബോധവൽക്കരണവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
Img 20230314 151814.jpg
കമ്പളക്കാട് :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്    'പച്ചമര തണലിൽ ' എന്ന പേരിൽ വേനൽക്കാല ആയുഷ് പാനീയങ്ങളെ  കുറിച്ചും, വേനൽക്കാല രോഗ പ്രതിരോധത്തെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസ്സ്‌ കമ്പളക്കാട് കൊഴിഞ്ഞങ്ങാട് പണിയ  കോളനിയിൽ സംഘടിപ്പിച്ചു. വേനൽക്കാലത്തു സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും,ഭക്ഷണ രീതികളെ കുറിച്ചും, സൂര്യാഘാത  സാധ്യതകളെ കുറിച്ചും ,നന്നാറി-കശ കശ സർബത്ത്,രാമച്ച കുടിനീർ,കശ കശ കുടിനീർ,പുതിന  തേനൂറൽ, സംഭാരം തുടങ്ങിയ  ഔഷധ പാനീയങ്ങളുടെ  നിർമ്മാണ രീതികളെ കുറിച്ചും ഡോ അരുൺ ബേബി  ക്ലാസ്സുകളെടുത്തു. നന്നാറി -കശ കശ സർബത്ത് എല്ലാവർക്കും  വിതരണം ചെയ്തു.ഡോ :വന്ദന,ഡോ സിതാര, പ്രിയേഷ്, അരുൺ ജോസ് തുടങ്ങിയവർ  പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *