വാർഡ് തല ജാഗ്രത സമിതി: ഏക ദിന ശിൽപ്പശാല സംഘടിപ്പിച്ചു

മാനന്തവാടി: കെല്ലൂർ ജാഗ്രതാ സമിതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
മെമ്പർ റംലാ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.സെറീന ടീച്ചർ അധ്യക്ഷത വഹിച്ചു.സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ശാരീരിക മാനസിക ലൈംഗിക അതിക്രമത്തെ കുറിച്ചും സാമ്പത്തിക അതിക്രമണ മയക്കുമരുന്ന് ലഹരി ഉപയോഗത്തെക്കുറിച്ച് ഇതിനെതിരെയുള്ള നിയമ സംവിധാനങ്ങളെക്കുറിച്ചും വെള്ളമുണ്ട സർക്കിൾ ഇൻസ്പെക്ടർ ഡോളി ക്ലാസ് എടുത്തു.വെള്ളമുണ്ട അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മൊയ്തു, വെള്ളമുണ്ട പഞ്ചായത്ത് ഫെസിലിറ്റേറ്റർ സൂര്യപ്രഭ, ജെ എച്ച് ഐ മണി എന്നിവർ സംബന്ധിച്ചു.ജെസിടീച്ചർ സ്വാഗതവും
കുടുംബശ്രീ അംഗം അലീമ നന്ദിയും പറഞ്ഞു.



Leave a Reply