മാനന്തവാടി മർച്ചൻസ് യൂത്ത് വിംഗ് ഏകദിന ശില്പശാല സംഘടിപ്പിച്ചു

മാനന്തവാടി : മാനന്തവാടി മർച്ചൻസ് യൂത്ത് വിംഗ് വ്യാപാരവും കുടുംബവും എന്ന വിഷയം ആസ്പദമാക്കി മോറിയാമല ഓഡിറ്റോറിയത്തിൽ വെച്ച് ഏണിപ്പടികൾ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.ശില്പശാലയുടെ ഉദ്ഘാടനം മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ ഉസ്മാൻ നിർവഹിച്ചു..മർച്ചന്റ്സ് യൂത്ത് വിംഗ് പ്രസിഡണ്ട് റോബി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യാപാരിയും കുടുംബവും എന്ന വിഷയത്തെ ആസ്പദമാക്കി ഇൻറർനാഷണൽ ട്രെയിനർ പ്രവീൺ ചെറിയത്ത് ക്ലാസ് നയിക്കുകയുണ്ടായി .പരിപാടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ പ്രസിഡൻറ് ഷംഷാദ് ബത്തേരി, ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ്, എക്സൽ ഭാരവാഹികളായ മുനീർ നെടുംങ്കരണ, സലാം പാറോൽ, റെജിലാസ് കാവുമന്ദം,മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ പി വി മഹേഷ്,എൻ പി ഷിബി, എം.വി.സുരേന്ദ്രൻ,എൻ.വി.അനിൽകുമാർ യൂത്ത് വിംഗ് ഭാരവാഹികളായ മുഹമ്മദ് ഇഖ്ബാൽ, കെ.സി അൻവർ,തുടങ്ങിയവർ സംസാരിച്ചു. സുദീപ് ജോസ്, ദീപ്തീഷ് പി എ, ഷിബു ജോസഫ് ,രജ്ഞിത്ത്, സുജേഷ്, മഹേഷ് എം കെ, ലത്തീഫ് സി എം, ഷൈലജ ഹരിദാസ് , ലൗലി തോമസ്, പ്രീതി പ്രശന്ത്, ജയാ ചന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.രാവിലെ 10 മണിക്ക് ആരംഭിച്ച ശിൽപ്പശാലയിൽ നൂറിൽപരം കച്ചവടക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. ശില്പശാലയിലെ വ്യാപാരികളും കുടുംബവും എന്ന ക്ലാസ് പങ്കെടുത്തവർക്ക് പുത്തൻ ഉണർവും ദിശാബോധവും നൽകി..
ഹുസൈൻ കുഴിനിലം, കെ മുഹമ്മദ് ആസിഫ് തുടങ്ങിയവർ അവലോകനം സെക്ഷനിൽ അഭിപ്രായപ്രകടനം നടത്തി..യൂത്ത് വിംഗ് യൂണിറ്റ് ട്രഷറർ റഷീദിന്റെ നന്ദിയോടെ വൈകുന്നേരം നാലുമണിയോടുകൂടി ശില്പശാല സമാപിച്ചു.



Leave a Reply