കാട്ടാനയെ കണ്ട് ഓടിയ മധ്യവയസ്കന് പ്രതിരോധ കിടങ്ങിൽ വീണ് പരിക്ക്

പുൽപ്പള്ളി : പുൽപ്പള്ളി ഉദയകര കോളനിക്ക് സമീപം വനത്തിൽ കാട്ടുതീയണക്കാൻ പോയ ആദിവാസിക്ക് നേരെ കാട്ടാനയുടെ ആക്രമണം. ചേകാടിക്ക് അടുത്ത ഉദയക്കര കോളനിയിലെ മാസ്തി (49) നാണ് പരിക്കേറ്റത്. രക്ഷപ്പെടുന്നതിനിടയിൽ പ്രതിരോധ കിടങ്ങിൽ വീണാണ് മാസ്തിക്ക് കാലിന് ഗുരുതരമായ പരിക്കേറ്റത് .കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
ഇയാളോടൊപ്പമുണ്ടായിരുന്ന ഭാര്യ കാളി, കാട്ടാന ഭർത്താവിനെ ആക്രമിക്കുന്നത് കണ്ട് നിലവിളിച്ചതു കേട്ട് കോളനിവാസികൾ ഓടിയെത്തിയതിനെ തുടർന്നാണ് ഇയാൾ രക്ഷപ്പെട്ടത്. തുടർന്ന് ഇയാളെ പുൽപ്പള്ളി ഗവൺമെൻറ് ആശുപത്രിയിലും
പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടു പോയി.രണ്ടുദിവസം മുമ്പ് ചേകാടിയിൽ മറ്റൊരു ആദിവാസിയെയും കാട്ടാന ആക്രമിച്ചിരുന്നു.



Leave a Reply