എം.ബി.ബി.എസ് നേടിയ പൂർവ്വ വിദ്യാർത്ഥിയെ ആദരിച്ചു

തരുവണ : തരുവണ ഗവൺമെന്റ് ഹയർസെക്കണ്ടറി
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന
ഡോക്ടർ ഫാനിഷ് ഫർഷാദ് പുതുക്കുടിയെ സ്ക്കൂൾ പി.ടി.എ അനുമോദിച്ചു. പ്രൈമറി മുതൽ പൊതുവിദ്യാഭ്യാസ
മേഖലയിലൂടെ പഠനം പൂർത്തിയാക്കിയ
ഫാനിഷ്, തരുവണയിലെ ഒരു
സാധാരണ കുടുംബത്തിൽപ്പെട്ട വിദ്യാർത്ഥിയായിരുന്നു. ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസിലൂടെ സെലക്ഷൻ ലഭിച്ചാണ് പഠനം തുടർന്നത്. ഉയർന്ന മാർക്കോട് കൂടിയാണ് മെഡിക്കൽ ബിരുദം പൂർത്തിയാക്കിയത്.തരുവണയിലെ പുതുക്കുടി നാസറിന്റെയും സൽമയുടെയും മകനാണ് ഫാനിഷ് ഫർഷാദ്. ഹെഡ്മാസ്റ്റർ ജീറ്റോലൂയിസ് വീട്ടിലെത്തി ഉപഹാരം സമർപ്പിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് റഫീഖ് മക്കി,അംഗങ്ങളായ നൗഫൽ പള്ളിയാൽ, അഷ്റഫ്.എം. ഇബ്രാഹിം.സി.എച്ച്, മുഹമ്മദലി മാസ്റ്റർ, ശ്രീജിത് മാസ്റ്റർ, ശ്രീജ ടീച്ചർ. മജീദ്.യു.കെ എന്നിവരും പങ്കെടുത്തു.



Leave a Reply