October 17, 2026

കാവിലെ അമിത ചാർജ് വർധന .ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തി

0
20230324_093240.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി:വള്ളിയൂർക്കാവിലെ അമ്യൂസ്മെന്റ്  പാർക്കുകളിലും. വാഹന പാർക്കിങ്ങുകളിലും  ഏർപ്പെടുത്തിയ   അമിത ചാർജ്  പിൻവലിക്കണം എന്ന് ആവശ്യ പെട്ടുകെണ്ട് ബി ജെ പി പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞദിവസം സംയുക്തമായി നടത്തിയ  ചർച്ചയിൽ നിന്നും ബിജെപി ഇറങ്ങിപ്പോയിരുന്നു 100 രൂപ ടിക്കറ്റ് ചാർജ് ആക്കിയ ചില റൈഡുകളിൽ ചാർജ് 90 രൂപ ആക്കിയിരുന്നു   ഇത് പഴയ ടിക്കറ്റ് നിരക്കായി 80 രൂപ ആക്കണം എന്നാണ് ബിജെപി ആവശ്യപ്പെടുന്നത് കാർണിവൽ നടക്കുന്ന അമ്യൂസ്മെന്റ പാർക്കിലേക്ക് ബിജെപി പ്രതിഷേധ പ്രകടനം നടത്തിയത് .ചാർജ് നിരക്ക് കുറയ്ക്കാത്ത പക്ഷം റൈഡുകൾ സ്തംഭിപ്പിക്കുന്നത് അടക്കമുള്ള ഉപരോധങ്ങൾ ബിജെപി നടത്താൻ തീരുമാനിച്ചിട്ടുണ്ട് .പ്രതിഷേധ പ്രകടനം ബിജെപി മാനന്തവാടി മണ്ഡലം പ്രസിഡണ്ട് മഹേഷ് കോളിച്ചാൽ നേതൃത്വം നൽകി. ഗിരിഷ് കട്ടക്കളം. ശ്രീജിത്ത് കണിയാരം. സി കെ ഉദയൻ .സനൽകുമാർ .രജിഷ് വള്ളിയൂർക്കാവ് .ഷിജിത്ത് കണിയാരം വിജയൻ കൂവണ. നിതീഷ് ലോകനാഥൻ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *