വിമാന യാത്രാ കൂലി വർദ്ധനവിനെതിരെ പ്രവാസി സംഘം മാർച്ച്

അമ്പലവയൽ: ഗൾഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്ക് അമിതമായി വർദ്ധിപ്പിച്ചതിനും, സർവ്വീസുകൾ ഗണ്യമായി വെട്ടിക്കുറച്ചതിനുമെതിരെ കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലവയൽ എൻ എൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കാലാകാലമായി വിമാന കമ്പനികൾ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. എയർ ഇന്ത്യ സ്വകാര്യവത്കരിച്ചതോടുകൂടി ഇഷ്ടാനുസരണം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുവാനുള്ള അവസരമാണ് കേന്ദ്രസർക്കാർ ഒരുക്കിയത്. സ്വദേശിവത്കരണവും, കോവിഡും പ്രയാസത്തിലാക്കിയ ഗൾഫ് പ്രവാസികളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിടുന്നതാണ് ഈ നടപടി. ഗൾഫ് സെക്ടറിലേക്ക് സർവ്വീസ് നടത്തുന്ന 20 വിമാനങ്ങൾ നിർത്തലാക്കിയത് പ്രതിസന്ധി വർദ്ധിപ്പിച്ചു.
സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് എ രാജൻ മാർച്ച് ഉദ്‌ഘാടനം ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമായ കെ കെ നാണു അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം മൻസൂർ മേപ്പാടി, കൽപറ്റ ഏരിയ പ്രസിഡന്റ് മുഹമ്മദ് സുനിത്ത്, ഹാജാ ഹുസ്സൈൻ, പി വി സാമുവൽ, മുഹമ്മദ് മീനങ്ങാടി, ബഷീർ അരപ്പറ്റ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി സ്വാഗതവും, മീനങ്ങാടി ഏരിയ സെക്രട്ടറി സേതുമാധവൻ നന്ദിയും പറഞ്ഞു.



Leave a Reply