August 2, 2026

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തങ്കച്ചന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം കൈമാറി

0
IMG_20230913_144322.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വയനാട് ബാണാസുര കാടിനുള്ളിൽ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട വനം ഗൈഡ് പുളിഞ്ഞാല്‍ നെല്ലിയാനിക്കോട്ട് തങ്കച്ചന്റെ കുടുംബത്തിന് വനംവകുപ്പ് ആദ്യഘട്ട ധനസഹായം കൈമാറി. 5 ലക്ഷത്തിന്റെ ചെക്ക് മാനന്തവാടി റേഞ്ച് ഓഫീസര്‍ രമ്യയാണ് വീട്ടിലെത്തി കൈമാറിയത്.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍, നാട്ടുകാര്‍, കുടുംബാന്ഗങ്ങള്‍, എന്നിവരുടെ സാന്നിധ്യത്തിലാണ് ആദ്യ ഘട്ട സഹായം നല്‍കിയത്. അത് കൂടാതെ സംസ്‌കാരം ചടങ്ങുകള്‍ക്കായി 25000 രൂപ ക്യാഷായും നല്‍കി.
രണ്ടുദിവസം മുമ്പാണ് വനംവകുപ്പ് വാച്ചർ തങ്കച്ചൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു തങ്കച്ചൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *