August 2, 2026

ഹരിത കർമ്മ സേനാംഗങ്ങളുടെ ആരോഗ്യം പ്രധാനം: ആരോഗ്യ പരിശോധന നടത്തി

0
IMG_20230918_183549.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട് : ഹരിതം ആരോഗ്യം ക്യാമ്പയിന്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആര്‍ദ്രം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിതം ആരോഗ്യം ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. ചെന്നലോട് പി.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ജി ഷിബു ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. 
ജില്ലയിലെ ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വാതില്‍പ്പടി സേവനം നല്‍കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാകുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. 23 പേരുടെ സ്‌ക്രീനിങ്ങ് നടന്നു. ബി.എം.ഐ, ബി.പി, പ്രമേഹം, രക്ത ഗ്രൂപ്പ് നിര്‍ണയം, ഹിമോഗ്ലോബിന്‍ അളവും ക്യാമ്പില്‍ പരിശോധിച്ചു. ഡോ. ദിവ്യ കലയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനയും ക്യാമ്പില്‍ ലഭ്യമാക്കി. ജീവിതശൈലി രോഗങ്ങളെപ്പറ്റിയും, കാന്‍സര്‍ സ്‌ക്രീനിംഗിനെപറ്റിയും, കളക്ഷന്‍ പോവുമ്പോള്‍ എടുക്കേണ്ട മുന്നൊരുക്കങ്ങളെ പറ്റിയുമുള്ള ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.പി.എസ് സുഷമ, മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് ബാബു എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. നവകേരളം കര്‍മ്മ പദ്ധതി ഇന്റേണ്‍ വി.കെ മുബഷിറ, ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സുന നവീന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *