September 16, 2026

മിസ്സിസ് വയനാടൻ മങ്ക 2023″: സുന്ദരി പട്ടം കരസ്ഥമാക്കി ശ്രേയസി വെങ്ങോലി

0
IMG_20230918_200753.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 
വിമൻ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച മിസ്സിസ് വയനാടൻ മങ്ക 2023 ഫാഷൻ ഷോയിൽ ശ്രേയസി വെങ്ങോലി മിസ്സിസ് വയനാടൻ മങ്ക പട്ടം സ്വന്തമാക്കി . കൽപ്പറ്റയിലെ GST ഓഫീസിൽ അസിറ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസറാണ് ശ്രേയസി.
 ദന്തഡോക്ടർ ആയ വിനീത നരേന്ദ്രനാണ് ഫസ്റ്റ് റണ്ണർ അപ്പ്. ലേബർ ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയായായ സംഗീതാ വിനോദാണ് സെക്കന്റ് റണ്ണർ അപ്പ്.
വിമൻ ചേംബർ കോമേഴ്‌സ് സംഘടിപ്പിച്ച ഫാഷൻ ഷോ വയനാട് ജില്ലയിൽ ഇത്തരത്തിൽ ആദ്യമായി നടക്കുന്ന ഒന്നാണ്. മർസ ഇൻ ഹോട്ടലിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. പതിനഞ്ചു പേരാണ് വയനാടൻ മങ്ക പട്ടത്തിനായി മാറ്റുരയ്ക്കാൻ വേദിയിലെത്തിയത്.
പരിപാടിയോടനുബന്ധിച്ചു സുവർണരാഗം, ഡി ഫോർ ഡാൻസ് എന്നിവരുടെ നൃത്ത പരിപാടികളും അരങ്ങേറി .പ്രശസ്ത സിനിമ താരം അബു സലിം, ഐഡിയ സ്റ്റാർ സിങ്ങർ റണ്ണർ അപ്പ് അഖിൽ ദേവ്, മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധേയനായ അരുൺ മാമൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഫാഷൻ മേഖലയിൽ സജീവ സാന്നിധ്യമായ റോമാ മൻസൂർ ആയിരുന്നു പരിപാടിയുടെ കോറിയോഗ്രാഫർ . സെലിബ്രിറ്റി മേക്കോവർ ആർട്ടിസ്റ്റും റെഡ് ലിപ്സ് ആൻഡ് റെഡിയന്റ് ഫാമിലി സലൂൺ ഉടമസ്ഥയുമായ ദീപ , മുൻ മിസ്സിസ് കേരള റണ്ണർ അപ്പും ഡെന്റിസ്റ്റുമായ ഡോക്ടർ ശാലി എന്നിവരായിരുന്നു ജഡ്ജസ്. വയനാട്ടിലെ ഫാഷൻ ഇൻഡസ്ട്രിയെ ഉത്തേജിപ്പിയ്ക്കാനും ചടുലമാക്കാനും ലക്ഷ്യമിട്ടാണ് ഫാഷൻ ഷോ സംഘടിപ്പിച്ചതെന്ന്ഭാരവാഹികൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *