May 20, 2024

സഹകരണ മേഖലയെ തകർക്കുന്നു: കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി

0
Img 20230918 200847.jpg
കല്‍പ്പറ്റ: വൈത്തിരി സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി.
കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍കെ.സുഗതന്‍ സ്വാഗതം പറഞ്ഞു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം പി സുരേഷ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.കല്‍പ്പറ്റ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച് പ്രകടനം പോസ്റ്റാഫീസ് മുന്‍പില്‍ സമാപിച്ചു.
2002ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് സഹകരണ സംഘങ്ങളുടെ മേല്‍ കടന്നു കയറാവുന്ന രീതിയില്‍ മാറ്റങ്ങളോടെ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. ഈ നിയമം വരുന്നതിനു മുമ്പ് സംസ്ഥാനത്ത് ഒരു സൊസൈറ്റില്‍ നിലവില്‍ വരുന്നതിന് സംസ്ഥാന സഹകരണ രജിസ്ട്രാറിന്റ അനുമതി വേണമായിരുന്നു. 2022 കേന്ദ്രം ഈ നിയമം ഭേദഗതി ചെയ്തു. സംസ്ഥാനങ്ങളില്‍ യഥേഷ്ടം സംസ്ഥാനസര്‍ക്കാറിന്റെ അനുവാദം കൂടാതെ സംഘം രൂപീകരിക്കുന്നതിന് വ്യവസ്ഥ ചേര്‍ത്തു. നിരവധി സംഘങ്ങള്‍ കേരളത്തില്‍ അടക്കം രൂപീകരിച്ചു. ഇത്തരം സംഘങ്ങള്‍ക്കു നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും വായ്പ നല്‍കുന്നതിനും പലിശ നിശ്ചയിക്കുന്നതിനും മാനദണ്ഡങ്ങളോ നിയന്ത്രണങ്ങളോ ഇല്ല, ഇത് സംസ്ഥാനത്തെ സഘങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതും സഹകരണ മേഖലയുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതുമാണ്. ഇത്തരം കാര്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *