എം.ഡി.എം.എ യുമായി മൂപ്പൈനാട് സ്വദേശിയായ യുവാവ് പിടിയിൽ
കൽപ്പറ്റ: എം ഡി എം എയുമായി യുവാവ് പൊലീസിന്റെ പിടിയിലായി. മൂപ്പൈനാട് ചെല്ലങ്കോട് സ്വദേശിയായ കണ്ടത്തിൽ വീട്ടിൽ ശരത് കെ സി (27) യെയാണ് കൽപ്പറ്റ പോലീസ് പിടി കൂടിയത്. ഇയാളിൽ നിന്നും 0.980 ഗ്രാം എം.ഡി. എം. എ പിടിച്ചെടുത്തു. കൽപ്പറ്റ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായ അനീഷിൻ്റെ നേതൃത്വത്തിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ അജികുമാർ , സിവിൽ പോലീസ് ഓഫീസറായ സതീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് യുവാവിനെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






Leave a Reply