May 5, 2026

ജനറല്‍ ബോഡി യോഗവും ഭാരവാഹികളെ തിരഞ്ഞെടുപ്പും

0
IMG_20230929_195957.jpg
By ന്യൂസ് വയനാട് ബ്യൂറോ
                   

 ബത്തേരി:– നാരായണ സഹോദരധര്‍മ്മവേദി സുല്‍ത്താന്‍ ബത്തേരി ടൗണ്‍ ശാഖാ 1776-ാം നമ്പര്‍ ജനറല്‍ ബോഡി യോഗവും ഭാരവാഹികളെ തിരഞ്ഞെടുപ്പും ശരത്ത് ബത്തേരി എന്നവരുടെ വസതിയില്‍ ചേര്‍ന്നു. ധര്‍മ്മവേദി ജില്ലാ വൈസ് പ്രസിഡന്റ് ശരത്ത് ബത്തേരി സ്വാഗതം ആശംസിച്ചു. മുണ്ട്യാപറമ്പില്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം. പൊന്നു ഉദ്ഘാടനം ചെയ്തു. ഗുരു സന്ദേശങ്ങള്‍ ഇന്നത്തെ കാലഘട്ടത്തില്‍ സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി.തുടര്‍ന്ന് ചര്‍ച്ചയും അതിനു ശേഷം അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.ശാഖാ പ്രസിഡന റായി കെ.കെ.ഷാജിയും ,സെക്രട്ടറിയായി രഞ്ജിത്ത് കൈപഞ്ചേരി എന്നിവരെ തിരഞ്ഞെടുത്തു. വനിതാ സംഘം പ്രസിഡന്റായി പത്മ മോഹന്‍ ബത്തേരി, സെക്രട്ടറിയായി സിന്ധു ഷാജി കൈപഞ്ചേരി ,രക്ഷാധികാരിയായി ശശീന്ദ്രന്‍ പട്ടരുപടി എന്നിവരെ തിരഞ്ഞെടുത്തു. ആശംസ അറിയിച്ച് റ്റി.സി.പ്രഭാകരന്‍, മോഹനന്‍ മാടക്കുണ്ട്, കെ.ദിവാകരന്‍, പ്രസാദ് ഇ ടുവെട്ടി, റ്റി.ബി.സത്യ കുമാര്‍, സി.വി.സുജാത, സി.ശ്രീജ വിജയന്‍ ,പ്രിയ ശരത്ത് ,പി.സനിത തുടുവെട്ടി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *