May 8, 2024

സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആസ്ഥാനം ഇനിമുതൽ മാനന്തവാടിയിൽ

0
Img 20230929 201325.jpg
പനമരം: പനമരം ആസ്ഥാനമായി പ്രവർത്തിച്ചു വന്നിരുന്ന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആസ്ഥാനം ഇനിമുതൽ മാനന്തവാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്ന് അറിയിപ്പ്. ഒക്ടോബർ 1-ാം തീയ്യതി മുതൽ ബാങ്കിന്റെ ഹെഡ് ഓഫീസ് മാനന്തവാടി പെരുവക റോഡിലെ നിലവിലെ കെട്ടിടത്തിലായിരിക്കും ഹെഡ് ഓഫീസ് പ്രവർത്തിക്കുക.
1961 ൽ വയനാട് ജില്ല മുഴുവൻ പ്രവർത്തന പരിധിയായി പനമരം ആസ്ഥാനമായി പ്രവർത്തിച്ചു വന്നിരുന്ന ബാങ്കാണ് സഹകരണ ഭൂപണ ബാങ്ക്. 84 ൽ ഭൂപണയ ബാങ്ക് പേര് മാറ്റി കാർഷിക ഗ്രാമവികസന ബാങ്ക് എന്നാക്കി. നിലവിൽ ബാങ്കിന്റെ പ്രവർത്തന പരിധി മാനന്തവാടി താലൂക്ക് മാത്രമാണ് ഒരു മുനിസിപാലിറ്റിയും പഞ്ചായത്തുകളും ബാങ്കിന്റെ പരിധിയിൽ വരുന്നു. മാനന്തവാടി താലൂക്കിന്റെ ആസ്ഥാനം മാനന്തവാടി ആയതിനാൽ ബാങ്കിന്റെ ഹെഡ് ഓഫീസ് പ്രവർത്തനം മാനന്തവാടിയിലേക്ക് മാറ്റുകയാണ് ഇടപാടുകാർക്കും ഇത് ഏറെ ഗുണം ചെയ്യുമെന്നും ഭരണസമിതി പറഞ്ഞു. നിലവിലെ പനമരം ആസ്ഥാനം ബ്രാഞ്ചായി നിലനിൽക്കുമെന്നും. താലൂക്കിലെ കാർഷികേ മേഖലയെ സംഫുഷ്ട്ടമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ബാങ്ക് തുടർന്നും കാർ ർഷകർക്കും കർഷകെ കൊഴിലാളികൾക്കും മറ്റ് ജനവിഭാഗങ്ങൾക്കും ഭവന വായ്പകൾ ഉൾപ്പെടെ ചുരുങ്ങിയ പലിശ നിരക്കിൽ വായ്പകൾ നൽകുമെന്നും ഭരണസമിതി പറഞ്ഞു. കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്ക് പലിശയുടെ 12% പ്രത്യേക ഇളവ് നൽകിവരുന്നതായും ഈ സേവനം തുടർന്നും നൽകുമെന്നും ബാങ്കിന്റ പനമരം ബ്രാഞ്ച് കെട്ടിടത്തിന്റെ മുകളിൽ ആധുനിക സൗകര്യങ്ങളോട് കൂടിയേ  കോൺഫറൻസ് ഹാൾ പണിയുമെന്നും ഭരണസമിതി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *