May 20, 2024

ലിങ്ക് റോഡ് ഗതാഗത യോഗ്യമാക്കല്‍: പാലം നിര്‍മ്മാണത്തിന് തറക്കല്ലിട്ടു

0
Img 20230929 195859.jpg
കൽപ്പറ്റ: കൽപ്പറ്റ നഗരത്തിലെ ഗതാഗതകുരുക്കൊഴിവാക്കാനായി പ്രധാന ലിങ്ക് റോഡായ മൈതാനി പള്ളിതാഴെ – ഫാത്തിമ ഹോസ്പിറ്റൽ റോഡിലെ പാലം നിര്‍മ്മാണത്തിന് തറക്കല്ലിട്ടു. ഇതുവഴി യാത്ര അപകടമായതിനെ തുടർന്ന് ഗതാഗതം നിരോധിച്ചിരുന്നു. നഗരത്തിൽ പ്രവേശിക്കാതെ സിവിൽ സ്റ്റേഷനുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലേക്ക് എത്താനുള്ള ലിങ്ക് റോഡ് അടച്ചതോടെ ചെറിയ വാഹനങ്ങളടക്കം ദേശീയ പാതയിലൂടെ യാത്ര തുടങ്ങി. ഇത് കാരണം നഗരത്തിലെ ഗതാഗത കുരുക്ക് പതിവായി. നഗരസഭ അടിയന്തിര പ്രാധാന്യം നല്കി ഒരു കോടി രൂപ പാലം നിർമ്മിക്കാനായി വകയിരുത്തി. കോഴിക്കോട് എഞ്ചിനിയറിംഗ് കോളേജ് ടീമാണ് പാലത്തിന്റെ ഡിസൈന് തയ്യാറാക്കിയത്. അഞ്ചര മീറ്റര്‍ വീതിയില്‍ 12 മീറ്റര്‍ നീളമുള്ള അപ്രോച്ച് റോഡും പുര്‍ത്തിയാവുന്നതോടെ ഗതാഗതം സുഗമമാവും. ജനുവരിയോടെ പുര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയത്.കെ.അജിത, ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.ജെ. ഐസക്ക് , എ.പി മുസ്തഫ, സരോജിനി, ജൈന ജോയ് , കൗണ്‍സിലര്‍മാരായ ഷെരീഫ ടീച്ചര്‍ , റെയ്ഹാനത്ത് , അബ്ദുള്ള, നഗരസഭാ സെക്രട്ടറി അലി അസ്ഹര്‍ , മുനിസിപ്പല്‍ എഞ്ചനീയര്‍ മുനവര്‍ കെ , ഇ.മൊയ്തീന്‍ കുട്ടി, ഗിരീഷ് കല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *