June 23, 2026

ബഷീർ അനുസ്മരണവും, വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നടത്തി 

0
Img 20240705 Wa01142
By ന്യൂസ് വയനാട് ബ്യൂറോ

 

തരിയോട്: സെന്റ് മേരീസ് യു പി സ്കൂൾ തരിയോടിന്റെ നേതൃത്വത്തിൽ ബഷീർ അനുസ്മരണവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും, വായന പക്ഷാചരണ സമാപനവും നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാദർ തോമസ് പ്ലാസനാൽ അധ്യക്ഷത വഹിച്ചു.

 

 

നാടൻപാട്ട് കലാകാരനും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മദർ പി റ്റി എ പ്രസിഡന്റ് ഷബാന അബ്ബാസ് ആശംസകൾ അറിയിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി മിനി ജോസഫ് നന്ദി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *