April 21, 2026

മാനന്തവാടി-കൽപ്പറ്റ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകൾക്കെതിരെ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്

0
20240709 175742
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: മാനന്തവാടി-കൽപ്പറ്റ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകൾ സമയക്രമം പാലിക്കാതെയും, ട്രിപ്പുകൾ നടത്താതെയിരിക്കുകയും ചെയ്യുന്നുവെന്ന പരാതിയിൽ മാനന്തവാടി ജോയിൻ്റ് ആർ ടി ഓ യിലെ ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തി. പരിശോധനയിൽ വീഴ്ച കണ്ടെത്തിയ നാല് ബസ്സുകൾക്കെതിരെ നടപടികൾ സ്വീകരിച്ചു.

 

നിയമ ലംഘനത്തിനുള്ള പിഴ ഇ ചലാൻ ആയി ചാർജ്ജ് ചെയ്യുകയും ഈ വാഹ നങ്ങളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്യുവാനായി വയനാട് ആർടിഓ യ്ക്ക് ശുപാർശ ചെയ്ത‌തായും ജോ.ആർടിഒ അറിയിച്ചു. തുടർന്നും കർശന പരിശോധനകൾ ഉണ്ടായിരിക്കുമെന്നും നിയമലംഘനം നടത്തുന്ന ബസ്സു കൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മാനന്തവാടി ജോയിന്റ് ആർടിഓ മുന്നറിയിപ്പ് നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *