June 23, 2026

ഇൻതിഫാദ പോസ്റ്റർ പ്രകാശനം ചെയ്തു 

0
Img 20240715 Wa01012
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇൻതിഫാദ ജില്ല വൈബ്രൻ്റ് കോൺഫറൻസിൻ്റെ പോസ്റ്റർ പ്രകാശനം വയനാട് ജില്ലാ ത്വലബ വിംഗിൻ്റെ ആഭിമുഖ്യത്തിൽ നടന്നു. എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ പ്രസിഡൻ്റ് നൗഷിർ വാഫി, ജുബൈർ ദാരിമി പന്തിപ്പൊയിൽ, മുനവ്വർ തരുവണ, ജൗഹർ തരുവണ, അജ്സൽ തങ്ങൾ, സൽമാൻ, മുബഷിർ, അജ്മൽ, ആസിഫ്, സിനാൻ എന്നിവർ പങ്കാളികളായി.

 

ത്വലബാ വിംഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ സ്ഥാപനങ്ങളിലും പോസ്റ്റർ പ്രകാശനം നടന്നു. ഇൻതിഫാദ സമ്മേളന പ്രചരണത്തിൻ്റെ ഭാഗമായി സപ്ലിമെൻ്റ് നിർമ്മാണ മത്സരവും ത്വലബാ വിംഗ് സംഘടിപ്പിക്കുന്നുണ്ട്. ഇൻതിഫാദ കോൺഫറൻസിൽ ത്വലബാ വിംഗ് ഭാരവാഹികളും, സ്ഥാപനത്തിൽ നിന്നും വിദ്യാർഥി പ്രതിനിധികളും പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *