പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ: എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ കുട്ടികള്‍ക്ക് ബാംഗ്ലൂര്‍ പ്രവാസി കോണ്‍ഗ്രസ്സ് കമ്മിറ്റിയുടേയും, ആയുഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും, എം.എല്‍.എ കെയറിന്റേയും നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി എസ്റ്റേറ്റ് അടച്ചിട്ട സാഹചര്യത്തില്‍ സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുകയാണ് തൊഴിലാളികള്‍. ഈ പശ്ചാത്തലത്തിലാണ് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി.സിദ്ധിഖ് മുന്‍കൈയെടുത്ത് എസ്റ്റേറ്റിലെ നൂറിലധികം കുട്ടികള്‍ക്കാണ് ചടങ്ങില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ അഡ്വ.സത്യന്‍ പുത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ആയുഷ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ആദര്‍ശ്, ഡോ.നകുല്‍, നജീബ് കരണി, നഗരസഭ മെമ്പര്‍മാരായ രാജാറാണി, സുഭാഷ് പി.കെ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply