November 7, 2026

ഇൻതിഫാദ; സ്ഥാപന പര്യടനം പൂർത്തിയായി 

0
Img 20240715 111143
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: എസ് കെ എസ് എസ് എഫ് വയനാട് ജില്ല പ്രതിനിധി സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വയനാട് ജില്ല ത്വലബാ സമിതി സ്ഥാപനങ്ങളിൽ പര്യടനം പൂർത്തിയാക്കി. വയനാട് ജില്ലയിലെ സമസ്തക്ക് കീഴിലുള്ള സ്ഥാപനങ്ങളാണ് സന്ദർശനം നടത്തിയത്.

 

സന്ദർശനത്തിൻ്റെ ഭാഗമായി കോളജ് പ്രിൻസിപ്പൾ, സ്റ്റുഡൻ്റ് യൂണിയൻ ഭാരവാഹികൾ, യൂണിറ്റ് ത്വലബാ ഭാരവാഹികളെയും നേരിട്ട് കണ്ട് ക്ഷണിക്കുകയും സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംവദിക്കുകയും ചെയ്തു. ഇൻതിഫാദ കോൺഫറൻസിൽ ജില്ല ത്വലബാ ഭാരവാഹികളും സ്ഥാപനത്തിൽ നിന്നുള്ള പ്രതിനിധികളുമായി നൂറ്റി അമ്പതോളം പേരാണ് പങ്കെടുക്കുക. ത്വലബാ ജില്ല സമിതിക്ക് കീഴിൽ നടന്ന സ്ഥാപന പര്യടനത്തിൽ ത്വലബാ ജില്ല ചെയർമാൻ മുനവ്വർ തരുവണ, കൺവീനർ ജൗഹർ തരുവണ, അജ്മൽ കൂളിവയൽ, മുബശിർ അഞ്ചുകുന്ന്, ഉനൈസ് പാക്കണ എന്നിവർ നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *