August 14, 2026

കർക്കിടക മാസ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു 

0
20240716 185156
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട് :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃ ത്വത്തിൽ തരിയോട് കുഞ്ഞു വീട് നഗറിൽ വച്ച് ഗോത്ര വർഗ്ഗ കുട്ടികൾക്കായി കർക്കിടക മാസ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.കർക്കിടക മാസത്തിലെ പഥ്യ ആഹാര രീതികളെ കുറിച്ചും, ജീവിത ശൈലികളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും, എണ്ണ തേച്ചു കുളിയുടെ പ്രാധാന്യത്തെ കുറിച്ചും, കർക്കിടക കഞ്ഞി,പത്തിലക്കറി തുടങ്ങിയവയുടെ പ്രാധാന്യത്തെ കുറിച്ചും ഡോ :അരുൺ ബേബി ബോധവൽക്കരണ ക്ലാസ്സ്‌ നൽകി .കുമാരി അനിത്ര നന്ദി രേഖപ്പെടുത്തി. തുടർന്ന് കുഞ്ഞു വീട് നഗറിൽ ഉള്ളവർക്കും, കുട്ടികൾക്കും മൺസൂൺ സിദ്ധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

ട്രൈബൽ പ്രൊമോട്ടർ ആര്യ, സിന്ധു, ബിന്ദു, സിമി, പ്രിയേഷ് തുടങ്ങിയവർ സംബന്ധിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *