June 23, 2026

കഞ്ചാവുമായി യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

0
20240720 211833
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം, അരിക്കോട്, എടക്കാട്ടുപറമ്പ്, മുളക്കാത്തൊടിയില്‍ വീട്ടില്‍ സുബൈര്‍(47)നെയാണ് പുല്‍പ്പള്ളി പോലീസ് പിടികുടിയത്. ഇയാള്‍ക്ക് വേണ്ടിയാണ് യുവാക്കള്‍ കഞ്ചാവ് വാങ്ങിയത്. കഞ്ചാവ് സുബൈറിന് എത്തിച്ചു കൊടുക്കാന്‍ ശ്രമിക്കുമ്പോഴാണ് പെരിക്കല്ലൂരില്‍ വെച്ച് മലപ്പുറം സ്വദേശികളായ അരീക്കോട്, കാവുംപുറത്ത് വീട്ടില്‍ ഷൈന്‍ എബ്രഹാം(31), എടക്കാപറമ്പില്‍, പുളിക്കാപറമ്പില്‍ വീട്ടില്‍ അജീഷ്(44) എന്നിവര്‍ പിടിയിലാകുന്നത്.

 

മെയ് 23-നാണ് ഇവരെ എസ്.ഐ എച്ച്. ഷാജഹാന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് നിന്നും സ്‌കൂട്ടറില്‍ വരുകയായിരുന്ന ഇവരെ പരിശോധനയുടെ ഭാഗമായി പോലീസ് കൈ കാണിച്ച് നിര്‍ത്തി. സ്‌കൂട്ടര്‍ നിര്‍ത്തിയയുടനെ പിറകിലിരുന്ന അജീഷ് ഇറങ്ങിയോടി. സംശയം തോന്നി പോലീസ് നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറിന്റെ ഡിക്കിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്്. 2.140 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. അജീഷ് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *